ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂറി’ൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ഇന്ത്യൻ സേനകളെക്കുറിച്ച് അഭിമാനമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സുരക്ഷാ സേനയുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രശംസിച്ചു.
ദേശീയ ഐക്യവും ഐക്യദാർഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിൽക്കുന്നു. നമ്മുടെ നേതാക്കൾ മുൻകാലങ്ങളിൽ വഴി കാണിച്ചിട്ടുണ്ട്, ദേശീയ താൽപ്പര്യമാണ് ഞങ്ങൾക്ക് പരമപ്രധാനം എന്ന് ഖാർഗെ എക്‌സിലെ പോസ്റ്റിൽ എഴുതി.