Uncategorized

ആറ്റിങ്ങലില്‍ സ്വകാര്യ ബാറില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബാറില്‍ ആറംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. മാരകായുധങ്ങളുമായെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ബാറിലെത്തിയ ഉപഭോക്താക്കളെ വിരട്ടിയോടിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് മാരകായുധങ്ങളുമായി ആറംഗ സംഘം സ്വകാര്യ ബാറിലെത്തി ഭീകരത സൃഷ്ടിച്ചത്. അക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേര്‍ ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.