breaking-news entertainment

അത് മാലിന്യമല്ല, അണ്ണാൻ കൊത്തിയ മാങ്ങാണ്ടി; എന്റെ ജോലിക്കാരിക്ക് പറ്റിയ തെറ്റ്; വിശദീകരണവുമായി എം.ജി ശ്രീകുമാർ

കൊച്ചി: മാലിന്യം വലിച്ചെറിഞ്ഞതിന് അരലക്ഷം രൂപ പിഴയീടാക്കിയ സംഭവത്തിൽ വിശദീകരണവുമായി ​ഗായകൻ എം.ജി ശ്രീകുമാർ. മുറ്റത്ത് വീണ മാമ്പഴമാണ് വീട്ട് ജോലിക്കാരി വലിച്ചെറിഞ്ഞതെന്നും അവിടെ മാലിന്യമുള്ള സ്ഥലമല്ലെന്നും എം.ജി ശ്രീകുമാർ പ്രതികരിക്കുന്നു. ആശുപത്രികളിൽ നിന്നും . ഹോട്ടലുകളിൽ നിന്നും ടൺ കണക്കിന് മാലിന്യമാണ് ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നത്. അതൊന്നും അധികൃതർ കാണുന്നില്ലേയെന്നാണ് എന്റെ ചോദ്യമെന്നും അദ്ദേഹം പ്രതികരിച്ചു. ഞാൻ അങ്ങനെ അവിടെ സ്ഥിരം താമസിക്കാറുള്ള ആളല്ല. മാസത്തിൽ പത്ത് ദിവസം മാത്രമാണ് അവിടെ നിൽക്കാറുള്ളത്.

കൊച്ചിയിൽ ഷൂട്ട് ​ദിവസങ്ങളിലാണ് നിൽക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു. അവിടെ അങ്ങനെ മാലിന്യമൊന്നുമില്ല.അത് ചെയ്തത് എന്റെ ജോലിക്കാരിയാണ്. അവർക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. എന്റെ വീടായതിനാൽ അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയായിരുന്നു. 25000 രൂപയാണ് പിഴയിട്ടത്. അത് അടയ്ക്കുകയും ചെയ്തെന്നും എം.ജി ശ്രീകുമാർ പ്രതികരിക്കുന്നു,

മുഖ്യമന്ത്രിയുടെ മാലിന്യമുക്ത കേരളം എന്ന മുദ്രാവാക്യമുണ്ട്. എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഒരു പേപ്പർ കഷ്ണം പോലും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടില്ല. അണ്ണാൻ കൊത്തിയ മാങ്ങയാണ് വലിച്ചെറിഞ്ഞത്. ഒരു മാങ്ങാണ്ടി വലിച്ചെറിഞ്ഞതിനാണ് 25000 പിഴയിട്ടത്. ഹരിതകർമ്മസേനയെ ഞാൻ കണ്ടിട്ടില്ല. ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ‌ ഒട്ടും തന്നെയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video