breaking-news

മേ​ൽ​ക്കൂര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി സി.പി.എം; പിന്നാലെ സംഘർഷം; പൊലീസ് ലാത്തി വീശി; ഇരുവിഭാ​ഗവും ഏറ്റുമുട്ടുന്നു

ആ​ല​പ്പു​ഴ: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം. സി.പി.എം പ്രവർത്തകരും സി.പി.എം പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പൊലീസുമായും ഏറ്റമുട്ടി. സംഘർഷത്തിൽ ഒരാളുടെ തലപൊട്ടി ചേരിയിലുമായി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ സംഘർഷ സാധ്യത തുടരുകയാണ്.

മാധ്യമങ്ങലെ വിലക്കിയ സി.പി.എം നടപടിക്ക് പിന്നാലെയാണ് കാർത്തികപ്പള്ളി സ്കൂളിലേക്ക് യൂത്ത് കോൺ​ഗ്രസിന്റെ മാർച്ച് നടന്നത്. മാധ്യമങ്ങളോട് യൂത്ത് കോൺ​ഗ്രസ് നേതാക്കൾ സംസാരിക്കവേ ഇവിടേക്ക് സി.പി.എം പ്രവർകർ എത്തിത്തേരുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. കൂടുതൽ പൊലീസിനെ എത്തിക്കാനാണ് ശ്രമം. വനിതാ പ്രവർത്തകർക്ക് ഉൾപ്പടെ പരിക്കേറ്റു. സി.പി.എം നേതാക്കൾ കസേരയെടുത്ത് എറിഞ്ഞു എന്ന് യൂത്ത് കോൺ​ഗ്രസ് ആരോപിക്കുന്നത്. പ്രിൻസിപ്പലിനെ കാണാൻ അനുവദിക്കാതെ സി.പി.എം പ്രവർ്തകർ തടയുകയാണെന്ന് യൂത്ത് കോൺ​ഗ്രസ് ആരോപിക്കുന്നത്. വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം നി​ബു ആ​വ​ശ്യ​പ്പെ​ട്ട​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കിയത്.

സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പ​റ​യാ​തെ പു​റ​ത്തു​പോ​കി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ നി​ല​പാ​ടെ​ടു​ത്തു. പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് പു​റ​ത്താ​ക്കാ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്
ശ്ര​മ​മു​ണ്ടാ​യി.ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ സ്കൂ​ളി​ൻറെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൻറെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര
അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഇ​ന്ന് രാ​വി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ഴാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video