loginkerala breaking-news തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; ആദിവാസി വനിത കൊല്ലപ്പെട്ടു
breaking-news Kerala

തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; ആദിവാസി വനിത കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്‌ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version