breaking-news

കണ്ണീർ മഴ നനഞ്ഞും വി.എസിനെ അവസാനമായി കണ്ട് ആയിരങ്ങൾ; ചുടുകാട്ടിലെ സ്വന്തം ഭൂമിയിൽ ഇനി അന്ത്യ നിന്ദ്ര; ശവമഞ്ചം പേറുമ്പോൾ കണ്ണീരോർമയുമായി സഖാക്കൾ

ആലപ്പുഴ : ‌വി എസ് അച്യുതാനന്ദന്റെ മൃത​ദേഹം പൊതു ദർശനത്തിനായി ആലപ്പുഴ കടപ്പുറത്ത് റിക്രിയേഷൻ ​ഗ്രൗണ്ടിലെത്തിച്ചപ്പോൾ കാണാനായി എത്തിയത് ജനസ‍ഞ്ജയം. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശനത്തിനു ശേഷമാണ് മൃതദേഹം ​ഗ്രൗണ്ടിലേക്ക് എത്തിച്ചത്. പതിനായിരങ്ങളാണ് പ്രിയ സഖാവിന് അന്ത്യാഞ്ജലി നേരാനായി എത്തി ചേർന്നത്. പുന്നപ്ര- വയലാർ സമരസഖാക്കളുടെ ഓർമകൾ ഉറങ്ങുന്ന ചുടുകാട്ടിൽ അന്ത്യ വിശ്രമത്തിനായി സഖാവിനേയും പേറിയുള്ള വാഹനം പുറപ്പെട്ടു. തോരത്ത മഴയെ വകവെച്ചാണ് പതിനായിരങ്ങൾ ഒഴുകിയെത്തുന്നത്.

പോരാട്ട ഭൂമിയിലെ അവസാന നിദ്രയ്ക്കായി വി.എസിന്റെ ഭൗതിക ശരീരം ശവമഞ്ചലിലേറ്റുമ്പോൾ ഓരോ പ്രവർത്തകനും കണ്ണീരിന്റെ വാക്കുകൾ മാത്രമാണ് പറയാനുള്ളത്. തലയുയർത്തി നടക്കാൻ പ്രാപ്തനാക്കിയ പ്രസ്ഥാനത്തെ, അതിന്റെ ജീവനാടിയായി നിലകൊണ്ട ആലപ്പുഴയുടെ കമ്യൂണിസ്റ്റ് ചരിത്രത്തിൽ, കർഷക തൊഴിലാളികളുടെ വിയർപ്പ് തുന്നിയ ചെങ്കൊടിയിൽ എഴുതി ചേർത്ത അധ്യായമാണ് വി.എസ്. അത്തരത്തിൽ തന്നെയാണ് പ്രിയ സഖാവിനെ കാണാൻ എണ്ണിയാൽ ഒടുങ്ങാത്ത പുരുഷാരമാണ് എത്തുന്നത്. മുഖ്യമന്ത്രിയും പാർട്ടി കേന്ദ്ര- സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും വിവിചുടധ സംഘടനാ നേതാക്കൾ, മത സാമൂഹ്യ നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരും ​ഗ്രൗണ്ടിലുണ്ട്. മഴയത്തും നിലയ്ക്കാത്ത ജനപ്രവാഹമാണ് വി എസിനെ കാണാൻ.

പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പൊതുദർശനത്തിൽ വിവിധ രാഷ്ട്രീയ – സാമൂഹിക- സാംസ്കാരിക പ്രവർത്തകർ വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു. പതിനായിരങ്ങളാണ് ഇവിടെ പ്രിയ നേതാവിനെ അവസാനമായി കാണാനെത്തിയത്. ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും തിരുവമ്പാടി ജങ്​ഷൻ, ജനറൽ ആശുപത്രി ജങ്​ഷൻ, കലക്​ടറേറ്റ്​ ജങ്​ഷൻ, ആലപ്പുഴ ബീച്ച്​ വഴിയാണ് റിക്രിയേഷൻ ഗ്ര‍ൗണ്ടിൽ എത്തിയത്. ഗ്ര‍ൗണ്ടിലെ പൊതുദർശനത്തിനു ശേഷം തിരുവമ്പാടി ജങ്​ഷൻവഴി​ മൃതദേഹം വിലാപയാത്രയായി വൈകിട്ട് പോരാളികളുറങ്ങുന്ന​ വലിയ ചുടുകാട്ടിൽ എത്തിക്കും. ഇവിടങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായി. രാവിലെ ഏഴോടെയാണ് വി എസിന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പ്രവേശിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video