breaking-news Kerala

വികെ മിനിമോള്‍ കൊച്ചി മേയര്‍, കണ്ണൂരില്‍ പി ഇന്ദിര മേയര്‍; തിരുവനന്തപുരത്ത് രാജേഷ്

കൊച്ചി| വികെ മിനിമോള്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുത്തു. സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ മിനിമോള്‍ 48 വോട്ട് നേടി. ദീപ്തി മേരി വര്‍ഗ്ഗീസും മിനിമോള്‍ക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടുകളും എന്‍.ഡി.എക്ക് ആറ് വോട്ടുകളുമാണ് ലഭിച്ചത്. മിനിമോളെ ഷാള്‍ അണിയിച്ച് ദീപ്തി മേരി വര്‍ഗീസ് അഭിനന്ദിച്ചു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി ഇറങ്ങിപ്പോയി.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യു ഡിഎഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 20 സീറ്റിലും എന്‍.ഡി.എ ആറു സീറ്റിലും സ്വതന്ത്രര്‍ നാലു സീറ്റുകളിലും ജയിച്ചിരുന്നു. ആദ്യ രണ്ടരവര്‍ഷമാണ് മിനിമോള്‍ മേയറാവുക. തുടര്‍ന്നുള്ള രണ്ടരവര്‍ഷം ഷൈനി മേയറാകും. ഡെപ്യൂട്ടി മേയര്‍പദവിയും രണ്ടുപേര്‍ക്കാണ്. മിനിമോളുെട കാലയളവില്‍ ദീപക് ജോയിയും ഷൈനിയുടെ കാലയളവില്‍ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും.

കണ്ണൂരില്‍ ടി ഇന്ദിര മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് 36 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രകാശിനിക്ക് പതിനഞ്ചും ബിജെപി സ്ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാലിന് നാലുവോട്ടും ലഭിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി സമീറ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു

കെ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളിലാണ് കോണ്‍ഗ്രസിന് മേയര്‍ സ്ഥാനങ്ങള്‍ ലഭിച്ചത്. തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷ് മേയറായി അധികാരമേറ്റു. കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രമാണ് എല്‍ഡിഎഫിന് മേയര്‍ സ്ഥാനം ലഭിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video