കൊച്ചി: സി.ഐഎസ്.എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. 15 പേർക്ക് പരിക്കേറ്റു. രണ്ട് ഉദ്യോഗസ്ഥരുടെ നില ഗുരതരമാണ്. വിമാനത്താവള ഡ്യൂട്ടിക്കായി പോകവെയാണ് ഗോൾഫ് ക്ലബിന് സമീപത്ത് വച്ച് വാഹനം അപകടത്തിൽപ്പെടുന്നത്. കരിയാട് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകവെയാണ് ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിയുന്നത്. വിമാനത്താവളത്തിന് ഒരു കിലോമീറ്റർ മുന്നേയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ഉദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സി.ഐഎസ്.എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; 15 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
