loginkerala breaking-news അനന്തപുരിയുടെ മേയറായി വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു
breaking-news Kerala

അനന്തപുരിയുടെ മേയറായി വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി മേയർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. തിരുവനന്തപുരം മേയാറായാണ് അഡ്വ. വി. വി രാജേഷ് സത്യവാചകം ചൊല്ലിയത്. വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

തിരുവനന്തപുരത്തെ നാൽപ്പത്തിയേഴാമത്തെ മേയറാണ് വി. വി രാജേഷ്. മേയർ തെരഞ്ഞെടുപ്പിൽ അദ്ദേഹം 51 വോട്ടുകൾ നേടിയാണ് വി. വി രാജേഷിന്റെ വിജയം. 101 സീറ്റുകളുള്ള കോർപ്പറേഷനിൽ 50 അം​ഗങ്ങളാണ് ബിജെപിക്കുള്ളത്. കണ്ണമൂല വാർഡിൽ നിന്നും സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു.

മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎ കൂടിയായ കെ.എസ് ശബരീനാഥനും എൽ ഡി എഫിന് ആർ പി ശിവജി ആണ് മത്സരത്തിനിറങ്ങിയത്.  ആർപി ശിവാജി കെഎസ് ശബരിനാഥനും യഥാക്രമം 29 വോട്ടുകളും 17 വോട്ടുകളും നേടി.

Exit mobile version