തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ റിപ്പോർട്ട്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആണ് നിലവിൽ ചികിത്സയെന്നു റിപ്പോർട്ടിൽ പറയുന്നു.
വി എസ് അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്‍റെ ആരോഗ്യസ്ഥിതി തിരക്കി. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്‍.
കഴിഞ്ഞ ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.