കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. റെനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍മാരാണ് മെഡിക്കൽ ബുള്ളറ്റിനിലൂടെ വിവരം അറിയിച്ചത്. . ഉമാ തോമസ് ചുണ്ടനക്കി മക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തലയിലെ പരിക്കിനെക്കുറിച്ചുള്ള ആശങ്ക മാറി. കൈകാലുകള്‍ നന്നായി അനക്കുന്നുണ്ട്. ഉമാ തോമസ് ആളുകളെ തിരിച്ചറിയുന്നുണ്ട്. സ്വയം ശ്വസിക്കുന്നുണ്ട്. വെന്റിലേറ്ററില്‍നിന്ന് മാറ്റുന്ന കാര്യമാണ് ഇനി ആലോചിക്കേണ്ടതെന്നും അവർ പറഞ്ഞു.
എംഎൽഎയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഉമാ തോമസിന്റെ സോഷ്യൽ മീഡിയ ടീം ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഉമാ തോമസിന് നൽകുന്ന സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരുന്നതായും പോസ്റ്റിൽ പറയുന്നു.