കൊച്ചി: വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസിൻറെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പറഞ്ഞ നിർദേശങ്ങളോടെല്ലാം പ്രതികരിച്ചെന്ന് റിനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. മകൻ പറഞ്ഞതിനോട് എല്ലാം ശരീരം കൊണ്ട് പ്രതികരിച്ചു. കണ്ണ് തുറന്നു. കാലുകൾ അനക്കാൻ പറഞ്ഞപ്പോൾ അനക്കി. ചിരിക്കാൻ പറഞ്ഞപ്പോൾ ചിരിച്ചു. കൈയിൽ മുറുക്കെ പിടിക്കാൻ പറഞ്ഞപ്പോൾ ചെയ്തു.
തലച്ചോറിലെ പരിക്കുകളുടെ കാര്യത്തിൽ ആശാവഹമായ പുരോഗതിയുണ്ട്. ശ്വാസകോശത്തിൻറെ കാര്യത്തിൽ നേരിയ പുരോഗതിയാണുള്ളത്. അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയാണ് നിലവിലെ വെല്ലുവിളി. ഉമ തോമസ് ഇപ്പോഴും വെൻറിലേറ്ററിൽ തന്നെ തുടരുകയാണ്. പൂർണമായി ബോധം വന്നിട്ടില്ല. വെൻറിലേറ്റർ സഹായമില്ലാതെ 24 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ ഗുരുതരാവസ്ഥ തരണം ചെയ്തു എന്ന് പറയാനാകൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Leave feedback about this