കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന ലുലു സിഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ പങ്കെടുത്തു.
ലുലു മാൾ അവതരിപ്പിക്കുന്ന സിഗ്നേച്ചർ ക്ലബ് മെമ്പർഷിപ്പിലൂടെ നിരവധി പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. നാല് പ്രത്യേക പ്ലാനുകളിലൂടെയാണ് ലുലു സിഗ്നേച്ചർ ക്ലബ് മെമ്പർഷിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലാസിക്ക്- 15,000 രൂപ, പ്രീമിയം മെമ്പർഷിപ്പിന് 30,000 രൂപ, ഗ്രാൻഡ് മെമ്പർഷിപ്പിന് 60,000 രൂപ, റോയൽ മെമ്പർഷിപ്പിന് 1,10,000 രൂപ നിരക്കിൽ പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്.

ഓരോ മെമ്പർഷിപ്പും ലുലുവിന്റെ ഷോപ്പിംഗ് അനുഭവത്തോടൊപ്പം മറ്റു പ്രീമിയം സേവനങ്ങളും ലൈഫ്‌സ്റ്റൈൽ പ്രിവിലേജുകളും ലഭ്യമാക്കിയിട്ടുണ്ട്. ലുലു ഷോപ്പിംഗ് വൗച്ചറുകൾ, ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി , ലുലു മാരിയറ്റ് അടക്കമുള്ള ആഡംബര ഹോട്ടലുകളിലെ സ്റ്റേക്കേഷൻ പാക്കേജുകൾ, ഫൈൻ ഡൈനിംഗ് , ലുലു പിവിആറിൽ സിനിമ പ്രിവിലേജുകൾ, സൗജന്യമായ നോർമൽ പാർക്കിങ്ങും വാലറ്റ് കാർ പാർക്കിംഗ്, ലുലു ഫൺട്യൂറ വൗച്ചറുകൾ കൂടാതെ വിപുലമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :8943151234