loginkerala breaking-news നെടുമങ്ങാട്ടെ ടൂറിസ്റ്റ് ബസ് അപകടം; ഓടി രക്ഷപ്പെട്ട ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ
breaking-news Kerala

നെടുമങ്ങാട്ടെ ടൂറിസ്റ്റ് ബസ് അപകടം; ഓടി രക്ഷപ്പെട്ട ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറി‌ഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റശേഖരമംഗലപുരം സ്വദേശി അരുൾദാസ് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അപകടത്തിനു ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാളുടെ പുരികത്തിൽ ചെറിയ പരുക്കേറ്റിരുന്നു. ഇത് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സച്ച ശേഷം സുഹൃത്തിന്‍റെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞതോടെയാണ് നെടുമങ്ങാട് പൊലീസ് ഡ്രൈവറെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇഞ്ചിയത്ത് വച്ച് മറിഞ്ഞത്. സംഭവത്തിൽ ഒരാൾ മരിച്ചിരുന്നു. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. 44 ഓളം പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം.

അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായതെന്ന് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. ഇരിഞ്ചയം പടിക്കെട്ട് മാമൂടിന് സമീപത്തെ കൊടുംവളവിൽ വെള്ളിയാഴ്ച രാത്രി 10.20 ഓടെയായിരുന്നു അപകടം.

Exit mobile version