breaking-news Kerala

ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ അതിക്രമം; പ്രസ് ക്ലബ് പ്രതിഷേധിച്ചു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി പരിസരത്ത് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ ഒരു കൂട്ടം അഭിഭാഷകർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിക്കുന്നതായി തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു. ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ ദാസിനെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെയാണ് ഒരു വിഭാഗം അഭിഭാഷകരുടെ അതിക്രമമുണ്ടായത്. വഞ്ചിയൂര്‍ കോടതിക്ക് പുറത്തെ റോഡിലായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു അഭിഭാഷകരുടെ കൈയേറ്റ ശ്രമവും അസഭ്യവര്‍ഷവും.

യുദ്ധമേഖലയിലും സൈനിക ക്യാമ്പുകളിലും വരെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കുന്ന കാലത്ത് കോടതി വളപ്പിലേക്കു പോലും മാധ്യമ പ്രവർത്തകർ കയറരുതെന്ന് ഒരു കൂട്ടം അഭിഭാഷകർ ശഠിക്കുന്നതും പോലീസ് നിസംഗരായി കൂട്ടുനിൽക്കുന്നതും ജനാധിപത്യത്തിനു നേരെയുള്ള പരിഹാസമാണ്.
ഈ ദുഃസ്ഥിതി പോലീസും ഭരണ സംവിധാനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video