കൊച്ചി ലുലുവിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങി നടൻ ടൊുവിനോ. പുതിയ സിനിമയായ െഎഡന്റിറ്റിയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മാളുകളിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിയത്. കൊച്ചി മാളിലേക്ക് താരം എത്തുന്നത് അറിഞ്ഞ് മാളിലേക്ക് ആയിരങ്ങൾ തടിച്ച് കൂടി. സിനിമ ഉടൻ തന്നെ എത്തുമെന്നും ഇരുകൈയ്യും നീട്ടി സ്വീകരിക്കണമെന്നും താരം ആരാധകരോടായി പറഞ്ഞു. തന്റെ കുടുംബ ചിത്രം വരച്ച ആരാധകന്റെ സമ്മാനം സ്വീകരിച്ച താരം ആരാധകനൊപ്പം സെൽഫിയും എടുത്തു. മാളിൽ തടിച്ചുകൂടിയ നിറഞ്ഞ സദസിൽ ആഘോഷമാക്കിയായിരുന്നു െഎഡന്റിറ്റി സിനിമയുടെ പ്രമോഷൻ ലോഞ്ച് നടന്നത്. കോഴിക്കോട്, തിരുവനന്തപുരം മാളുകളിലും ഹെലികോപ്റ്റർ മാർഗമാണ് നടൻ പ്രമോഷനായി എത്തുന്നത്.
Leave a Comment