കൊച്ചി: ലക്ഷത്തോടടുത്ത് സ്വര്‍ണവില. സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന പവന് 2,840 രൂപ കൂടി 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12,170 രൂപയായി. 17 ദിവസം കൊണ്ട് 10,360 രൂപയാണ് കൂടിയത്. ഗ്രാം വില 12,000 കടന്നതും ആദ്യമാണ്.10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപ നല്‍കണം.
9736 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്‍റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപയാണ് നല്‍കേണ്ട തുക.
Leave feedback about this