വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് മരിച്ചത്.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് ആക്രമണമെന്നാണ് വിവരം. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവര്‍. അല്പസമയം മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.