ജോജുവിന്റെ തമിഴ് അരങ്ങേറ്റമായ തഗ് ലൈഫിനായുള്ള കാത്തിരിപ്പാലാണ് മലയാളി ആരാധകർ. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ലോഞ്ചിങ് ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നുകഴിഞ്ഞു. കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിലെത്തുന്ന ചിത്രം കോളിവുഡിന്റെ സൂപ്പർ ഹിറ്റാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്രെയിലറുകളും തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു, മണിരത്നത്തിനും കമൽഹാസനുമൊപ്പം ജോജു ജോർജിന്റെ തമിഴ് എൻട്രി മാസാകുമെന്നാണ് പ്രതീക്ഷ. ഇംഗ്ലീഷിൽ പറയുന്നതിൽ നല്ലത് തമിഴാണെന്നും കമൽഹാസൻ സാറിന്റേയും മണി രത്നം സാറിന്റേയും കൂടെ അഭിനയിക്കാൻ പറ്റിയത് ഓരോ ആർട്ടിസ്റ്റുകളുടേയും അനുഗ്രഹമാണെന്നും ജോജു ജോർജ് പ്രമോഷൻ വേളയിൽ പ്രതികരിച്ചത്.

37 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ് എന്ന പ്രത്യേകത കൂടിയുണ്ട്. എ.ആർ റ
ഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. മദ്രാസ് ടാക്കീസും രാജ് കമൽ ഇന്റർനാഷണലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിമ്പുവിന്റെയും കമൽ ഹാസന്റെയും ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തിയ ടീസറാണ് മുൻപ് പുറത്തുവന്നിരുന്നു.
അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ജോജുവിന് അപകടം പറ്റിയത് വാർത്തയായിരുന്നു. ജോജുവിന്റെ തമിഴ് എൻട്രി തകർക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകർ.