loginkerala breaking-news തൃശൂർ അകമലയിൽ വീണ്ടും കാട്ടാന ഇറങ്ങി; ഫെൻസിങ്ങ് തകർത്ത് കാട്ടുകൊമ്പൻ എത്തിയത് ഉത്രാളിക്കാവിന് സമീപം
breaking-news

തൃശൂർ അകമലയിൽ വീണ്ടും കാട്ടാന ഇറങ്ങി; ഫെൻസിങ്ങ് തകർത്ത് കാട്ടുകൊമ്പൻ എത്തിയത് ഉത്രാളിക്കാവിന് സമീപം

വടക്കാഞ്ചേരി : തൃശൂർ അകമലയിൽ വീണ്ടും കാട്ടാന ഇറങ്ങി. മേഖലയിൽ വ്യാപകമായ കൃഷി നാശം. ഉത്രാളിക്കാവിനോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ആന വ്യാപകമായി നാശം വരുത്തിയിരിക്കുന്നത്. റെയിൽവേ ട്രാക്കിലേക്കും ആന കയറുന്നത് അപകടത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച സോളാർ ഫെൻസിങ്ങ് തകർത്താണ് ആന ജനവാസമേഖലയിലേക്ക് പ്രവേശിച്ചത്. വ്യാപകമായി കൃഷികളും കട്ടാന നശിപ്പിച്ചു. പുലർച്ചെയെത്തിയ കാട്ടന പിന്നീട് മടങ്ങിയിരുന്നു. കാട്ടാനകൾ കൂട്ടമായ് എത്തിയാൽ ആക്രമിക്കപ്പെടുമെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.

Exit mobile version