breaking-news Kerala movies

ശബരിമലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടേണ്ട സമയവും മാർഗങ്ങളുമുണ്ട്; സുരേഷ് ​ഗോപി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കലുഷിതമായൊരു അന്തരീക്ഷം സൃഷ്ടിച്ച് അതിൽനിന്ന് മുതലെടുപ്പ് നടത്താൻ ഇടതുവലതു മുന്നണികൾ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. പന്തളത്ത് നടന്ന തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.

ശബരിമല ഹിന്ദുവിന്റെ മാത്രം അവകാശമല്ല, ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് തിരക്കുനിയന്ത്രണത്തിലും മറ്റുമുണ്ടാകുന്ന പ്രശ്‌നം. ഇപ്പോഴുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്, സുഖകരമായ ദർശനം നടത്താനുള്ള സൗകര്യമാണ് വേണ്ടത്, ശബരിമലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടേണ്ട സമയവും മാർഗങ്ങളുമുണ്ട് അതുണ്ടാകും.

ഏകീകൃത സിവിൽകോഡ് നിലവിൽ വരുന്നതോടെ ശബരിമലയിൽ വലിയ മാറ്റങ്ങൾ വരും. നൂറ് ഇവി ബസുകളാണ് ശബരിമലയിലേക്ക് കേന്ദ്രം അനുവദിച്ചത്. മോദിയുടെ ഫോട്ടോ വെയ്ക്കുമോ എന്ന് ഭയപ്പെട്ട് അത് പ്രാബല്യത്തിൽ വരുത്താതിരിക്കുകയാണ്. ഈ സീസണിലെങ്കിലും അത് ഉപയോഗിക്കണം. കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video