കൊച്ചി: മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് തുടക്കമായി.ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്തു. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയിൽ ഇടം പിടിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി മുഖ്യാതിഥിതിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി.രാജീവ് , ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു ഫോറകസ് മേധാവി അബീദ് അഹമ്മദ്,എം.എ ബേബി, ഹൈബി ഈഡൻ എം.പി തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങൾ ചേർന്ന് തിരിതെളിച്ചാണ് ബിനാലെയ്ക്ക് തുടക്കമിട്ടത്. സംഘാടകരായ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി വേണു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്‌ണമാചാരി, ട്രസ്‌റ്റിമാരായ ബോണി തോമസ്,സിഇഒ തോമസ് വര്‍ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന മഹാത്തായ പ്രവർത്തനമാണ് കൊച്ചി മുസിരീസ് ബിനാലെയെന്നും ആഗോള നിലവാരം പുലർത്തുന്ന ബിനാലെയ്ക്ക് തുടക്കമിട്ടത് ഇടത് സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹ അഭിപ്രായപ്പെട്ടു.കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനൊപ്പം കലയെ ശരിയായ രീതിയിൽ വരച്ചുകാട്ടുകയാണ് ബിനാലെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 25 ലേറെ രാജ്യങ്ങളിൽനിന്നുള്ള അറുപതിലേറെ കലാകാരന്മാർ പങ്കാളിയാകുന്നതാണ് രാജ്യാന്തര വിഭാഗത്തിലെ പ്രദർശനം. ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ രചനകളുടെ പ്രദർശനത്തിനുപുറമെ മലയാളി കലാകാരന്മാരുടെയും ഇന്ത്യൻ കലാ വിദ്യാർഥികളുടെയും കുട്ടികളുടെയും സൃഷ്‌ടികൾ പ്രത്യേക വിഭാഗങ്ങളിലായി പ്രദർശിപ്പിക്കും.
വിവിധ കലാവതരണങ്ങൾ, സംവാദം, പ്രഭാഷണം തുടങ്ങി അനുബന്ധ പരിപാടികളും ദിവസവും അരങ്ങേറും. ബിനാലെയുടെ പ്ലാറ്റിനം ബെനിഫാക്ടർ കൂടിയായ എം.എ യൂസഫലി ഒരു കോടി രൂപ മുൻപ് ബിനാലെയ്ക്ക് കൈമാറിയിരുന്നു. ഉദ്ഘാടന വേദിയിൽ ലുലു ഗ്രൂപ്പ് ചെയർമാന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

