loginkerala breaking-news ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ
breaking-news career Kerala

ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ

ആലപ്പുഴ∙ 25 കോടിയുടെ ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ. നെട്ടൂരിൽനിന്നാണു ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി.

നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽനിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.

Exit mobile version