അബുദാബി: ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകള്‍ അടിസ്ഥാന രഹിതമെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. വിദേശയാത്രക്കിടെയാണ് ഇങ്ങനെ റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തനത്തിന്റെ ധർമ്മം സത്യം അന്വേഷിക്കലാണെന്നും സത്യം തിരക്കിയിട്ട് മാത്രമേ വാർത്ത നൽകാവു എന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പിണായി വിജയന് മൂന്നാമതും തിരികെ എത്താനുള്ള സാഹചര്യമുണ്ടെന്നും യൂസഫലി പ്രതികരിച്ചു.
ആര് അധികാരത്തിൽ വന്നാലും ആശംസ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ മുഖ്യമന്ത്രിയുടെ പര്യടനത്തില്‍ ആയിരുന്നു യൂസഫലിയുടെ പ്രസംഗം.വ്യവസായിയുമായി ചർച്ച നടത്തി എന്ന വാർത്ത വന്നപ്പോൾ താൻ വിമാനത്തിൽ ആയിരുന്നുവെന്നും വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും ശശി തരൂർ. വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ശശി തരൂർ പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളിൽ വിദേശത്ത് വച്ച് പ്രതികരിക്കുന്നത് ശരിയല്ല.തരൂരിൻ്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ നിഷേധിച്ചില്ല. ഇടത് നിലപാടിനോട് യോജിപ്പുള്ള ആർക്കും വരാമെന്ന് കൺവീനർ പ്രതികരിച്ചു.
