തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിവ.
ശനിയാഴ്ച ആവധി പ്രഖ്യാപിച്ചിരിക്കുന്ന ഈ ആറു ജില്ലകളിലും ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ അവധി ഉൾപ്പെടുത്തിയിരുന്നു.
ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും ചൊവ്വാഴ്ചയാണ്.
Leave feedback about this