loginkerala breaking-news ഇ.ഡി റെയ്ഡിന് പിന്നാലെ സംഘർഷം; ഡി.ജി.പിയോട് വിവരങ്ങൾ തിരക്കി ഗവർണർ
breaking-news Kerala

ഇ.ഡി റെയ്ഡിന് പിന്നാലെ സംഘർഷം; ഡി.ജി.പിയോട് വിവരങ്ങൾ തിരക്കി ഗവർണർ

തിരുവനന്തപുരം: ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷത്തെ കുറിച്ച് ഡി.ജി.പിയോട് വിവരങ്ങൾ തിരക്കി ഗവർണർ. ഡി.ജി.പിയുമായി സംസാരിച്ചു. പൊലീസ് എടുത്ത നടപടികളെകുറിച്ചും സംസാരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കേസിൽ കുറച്ചുപേർ അറസ്റ്റിലായെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സ്ഥലത്തെത്തിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച് .വെങ്കിടേഷ് പറഞ്ഞു.

നാല് പേര്‍ ഇപ്പോൾ മ്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. എട്ട് പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 12 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മനോജ്, ജീവൻ ശ്രീജിത്ത്, ഷാനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ പിടികൂടാൻ എല്ലായിടത്തും പരിശോധന തുടരുകയാണെന്ന് ഡി.സി.പി തപോഷ് ബസുമതാരി പറഞ്ഞു.

Exit mobile version