ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ (കെസിആർ) മകൾ കെ. കവിത പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്നാണ് പുതിയ പാർട്ടിയുടെ പേര്. ഇന്നലെ ഹൈദരാബാദിലെ മുനീറാബാദിൽ അനുയായികളുടെ യോഗത്തിലാണു പ്രഖ്യാപനം. ബിആർഎസിൽ നിന്ന് പുറത്താക്കപ്പെട്ട് മാസങ്ങൾക്ക് ശേഷമാണു മുൻ എംപി കൂടിയായ കവിത പുതിയ പാർട്ടി രൂപീകരിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കവിതയെ ഭാരത് രാഷ്ട്ര സമിതിയിൽ (ബിആർഎസ്) നിന്ന് സസ്പെൻഡ് ചെയ്തത്. ബിആർഎസ് ഭരണകാലത്ത് നിർമിച്ച കാളേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ബന്ധുക്കളും പാർട്ടി നേതാക്കളുമായ മുൻ മന്ത്രി ടി.ഹരീഷ് റാവു, ജെ സന്തോഷ് കുമാർ എന്നിവർക്കെതിരെ കവിത അഴിമതിയാരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Leave feedback about this