loginkerala breaking-news ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യപ്രതി കൊടി സുനിയ്ക്ക് പരോള്‍; 30 ദിവസത്തെ പരോൾ അമ്മയുടെ അപേക്ഷ പരി​ഗണിച്ച്
breaking-news Kerala Politics

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യപ്രതി കൊടി സുനിയ്ക്ക് പരോള്‍; 30 ദിവസത്തെ പരോൾ അമ്മയുടെ അപേക്ഷ പരി​ഗണിച്ച്

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യപ്രതി കൊടി സുനിയ്ക്ക് പരോള്‍. 30 ദിവസത്തെ പരോളിലാണ് സുനി പുറത്തിറങ്ങിയത്. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ച് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡി.ജി.പി പരോള്‍ അനുവദിക്കുകയായിരുന്നു.

പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുനി തവനൂര്‍ ജയിലില്‍ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. പൊലിസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡി.ജി.പി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ടി.പി വധക്കേസില്‍ പ്രതികളായ 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു.

Exit mobile version