loginkerala breaking-news ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി
breaking-news

ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൻറെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താൻ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു ദിവസത്തെ സമ്മേളനം എന്തിനാണ് അനാവശ്യമായി വിവാദമാക്കുന്നത് എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാർ വാദിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു.

Exit mobile version