കണ്ണൂർ: തെരുവ് നായ ആക്രമണത്തിൽ ആറ് വയസുകാരന് ഉൾപ്പടെ കടിയേറ്റു. കണ്ണൂർ മട്ടന്നൂരിലാണ് തെരുവ് നായയുടെ ആക്രമണം. കടിയേറ്റ കുട്ടിയെ അടക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നതിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് വീണ്ടും ആക്രമണ പരമ്പര അരങ്ങേറിയത്. സംസ്ഥാനത്ത് ഈ വർഷം മാത്രം തെരുവ്നായ ആക്രമണത്തിൽ ബാലിക അടക്കം നാല് പേർ മരിച്ചിരുന്നു. പ്രതിഷേധം ശക്തമാകുകയാണ്.
Leave a Comment