loginkerala breaking-news പന്തീരങ്കാവിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്
breaking-news Kerala

പന്തീരങ്കാവിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്

കോഴിക്കോട്ട്: പന്തീരങ്കാവിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്. രാമനാട്ടുകര ഭാ​ഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങൾക്ക് നേരെയാണ് അജ്ഞാതരുടെ കല്ലേറുണ്ടായിരിക്കുന്നത്. രണ്ട് കാറുകളുടേയും ഒരു ലോറിയുടേയും ചില്ല് തകർന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്.

പന്തീരങ്കാവ് ബൈപ്പാസിൽ മെട്രോ ആശുപത്രിക്ക് സമീപമാണ് കല്ലേറുണ്ടായത്. വാഹനയാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്ര​ദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിമിതമായതിനാൽ പോലീസ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. പ്രദേശവാസികളും പ്രതിഷേധിച്ച് രം​ഗത്തെത്തിയിട്ടുണ്ട്.

Exit mobile version