തിരുവനന്തപുരം:സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണ 99.07 ശതമാനമാണ് സംസ്ഥാനത്തെ മൊത്തം വിജയശതമാനം. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്ന ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫാണ് വാർത്താസമ്മേളനത്തിൽ ഫലപ്രഖ്യാപനം നടത്തിയത്. ഉപരിപഠനത്തിനുള്ള പ്രവേശന നടപടികളും അക്കാദമിക് കലണ്ടറും വൈകാതിരിക്കാനാണ് നിശ്ചയിച്ച സമയത്തുതന്നെ ഫലം പുറത്തുവിട്ടത്.
എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവിട്ടു, 99.07% വിജയം
