breaking-news Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. മെയ് 22ന് ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. അതിന്റെ ഫലം മെയ് അവസാനവാരം പ്രഖ്യാപിക്കും. പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകര്‍ക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നൽകി.

പഠന പിന്തുണാ ക്ലാസുകള്‍ പൂര്‍ത്തിയായി. രാവിലെ 7.30 മുതല്‍ 10.30 വരെയാണ് ക്ലാസുകള്‍. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കിയായിരുന്നു ക്ലാസ്. ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ ജില്ലകളില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തി. ക്ലാസുകള്‍ നടത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ പ്രകാരം മാര്‍ക്ക് നല്‍കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video