loginkerala gulf ഏജന്റ് എല്ലാം ഏറ്റ് മുങ്ങി: സൗദിയിൽ കുടുങ്ങി ഉംറ തീർത്ഥാടകർ
gulf

ഏജന്റ് എല്ലാം ഏറ്റ് മുങ്ങി: സൗദിയിൽ കുടുങ്ങി ഉംറ തീർത്ഥാടകർ

അൽ ഖോബാർ: ഏജൻ്റ കബളിപ്പിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നടക്കമുള്ള ഉംറ തീർഥാടകർ സൗദിയിൽ കുടുങ്ങി. കർണാടകയിലും കേരളത്തിലും നിന്നുള്ള 164 തീർഥാടകരാണ്​ വഴിയാധാരമായത്​. ഉംറ നിർവഹിക്കുന്നതിനായി അഷ്‌റഫ് സഖാഫി എന്ന ഏജൻറ്​ വഴിയാണ് ഇവർ സൗദിയിൽ എത്തിയത്. ഉംറ നിർവഹിച്ച ശേഷം ഡിസംബർ 26, 27 തീയതികളിൽ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ ഉംറ സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് വിമാന ടിക്കറ്റും ഹോട്ടൽ ബില്ലുകളും നൽകാതെ അഷ്​റഫ്​ സഖാഫി കഴിഞ്ഞ 26ന് നാട്ടിലേക്ക് മുങ്ങിയതായാണ് പരാതി.

Exit mobile version