അൽ ഖോബാർ: ഏജൻ്റ കബളിപ്പിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നടക്കമുള്ള ഉംറ തീർഥാടകർ സൗദിയിൽ കുടുങ്ങി. കർണാടകയിലും കേരളത്തിലും നിന്നുള്ള 164 തീർഥാടകരാണ് വഴിയാധാരമായത്. ഉംറ നിർവഹിക്കുന്നതിനായി അഷ്‌റഫ് സഖാഫി എന്ന ഏജൻറ് വഴിയാണ് ഇവർ സൗദിയിൽ എത്തിയത്. ഉംറ നിർവഹിച്ച ശേഷം ഡിസംബർ 26, 27 തീയതികളിൽ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ ഉംറ സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് വിമാന ടിക്കറ്റും ഹോട്ടൽ ബില്ലുകളും നൽകാതെ അഷ്‌റഫ് സഖാഫി കഴിഞ്ഞ 26ന് നാട്ടിലേക്ക് മുങ്ങിയതായാണ് പരാതി.
gulf
ഏജന്റ് എല്ലാം ഏറ്റ് മുങ്ങി: സൗദിയിൽ കുടുങ്ങി ഉംറ തീർത്ഥാടകർ
- January 2, 2025
- Less than a minute
- 4 months ago

Leave feedback about this