loginkerala breaking-news എറണാകുളത്ത് തലയോട്ടിയും, എല്ലുകളും കണ്ടെത്തി
breaking-news Kerala

എറണാകുളത്ത് തലയോട്ടിയും, എല്ലുകളും കണ്ടെത്തി

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിൽ തലയോട്ടിയും എല്ലുകളും കണ്ടെത്തി. എൻ ഐ എ ഓഫീസിനു സമീപമുള്ള ഭൂമിയിലെ നിർമ്മാണ മേഖലയിൽ നിന്നുമാണ് തലയോട്ടിയടക്കം ലഭിച്ചത്. അടിക്കാടുകൾ വെട്ടുമ്പോൾ ജോലിക്കാരാണ് അസ്ഥികൾ കണ്ടത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കളമശ്ശേരി പോലീസ് കേസെടുത്തു. കാണാതായവരുടെ ലിസ്റ്റുമായി താരതമ്യ പഠനം നടത്താനാണ് പോലീസ് നടപടി. ഫോറൻസിക് അധികൃതർ സ്ഥലത്തു എത്തിയിട്ടുണ്ട്.

Exit mobile version