breaking-news Kerala lk-special

കെ.പി ബ്രഹ്മാനന്ദൻ പുരസ്കാരം ഗായിക സുജാത മോഹന്

  • അൻപതിനായിരം രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം സംവിധായകൻ കമൽ സമ്മാനിക്കും

കൊച്ചി: അനശ്വര ഗായകൻ കെ.പി ബ്രഹ്മാനന്ദന്റ ജന്മദിനാഘോഷങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയ ബ്രഹ്മാനന്ദൻ ചലച്ചിത്ര പുരസ്കാരം ഗായിക സുജാത മോഹന്. ഇന്ത്യൻ ചലച്ചിത്രസംഗീതരംഗത്ത് സുജാത നൽകിയ സമഗ്ര സംഭാവനകളെ ആദരിച്ചാണ് പുരസ്കാരം നൽകുന്നത്. അൻപതിനായിരം രൂപയുടെ പാരിതോഷികം, ശില്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൊച്ചി പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ വൈകുനേരം 5ന് നടക്കുന്ന ചടങ്ങിൽ സംവിധായകൻ കമൽ പുരസ്കാരം സമ്മാനിക്കുമെന്ന് പത്രസമ്മേളനത്തിൽ അവാർഡ് കമ്മിറ്റി മെമ്പർമാരായ സം​ഗീതജ്ഞൻ രാകേഷ് ബ്രഹ്മാനന്ദൻ, എൻ.ബി സ്വരാജ്, നടി രഞ്ജിനി മേനോൻ എന്നിവർ അറിയിച്ചു. ജന്മദിനാഘോഷം മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും.

എഴുത്തുകാരൻ വി. ആർ. സുധീഷ്, സം​ഗീതജ്ഞരായ ബിജിബാൽ, വിജയ് യേശുദാസ്, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് , മറിയ ഉമ്മൻ , ​ഗായിക രഞ്ജിനി ഹരിദാസ്, സിനിമാ താരങ്ങളായ രഞ്ജിനി മേനോൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ദിയ, കൈലാഷ് എന്നിവർ പങ്കെടുക്കും.

കെ.പി. ബ്രഹ്മാനന്ദൻ്റെ 80- ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഗീതസന്ധ്യയും അരങ്ങേറും. ബ്രഹ്മാനന്ദന്റെ ജീവിതകഥയും അനശ്വര ഗാനങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന സമഗ്ര സ്റ്റേജ് പരിപാടിയായ “നീലനിശീഥിനി – THE BRAHMANANDAN STORY” അവതരിപ്പിക്കപ്പെടുന്നത്. ആനിമേറ്റഡ് ദൃശ്യങ്ങളിലൂടെ ബ്രഹ്മാനന്ദന്റെ ജീവിതകഥ സ്റ്റേജിന്റെ പശ്ചാത്തല സ്ക്രീനിൽ സജീവമാകുമ്പോൾ, അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മകനും ചലച്ചിത്ര പിന്നണി ഗായകനുമായ രാകേഷ്ബ്രഹ്മാനന്ദനാണ്.

ചലച്ചിത്ര പിന്നണി ഗായകരായ വിജയ് യേശുദാസ്, രഞ്ജിനി ജോസ്, സയനോര, അനൂപ് ശങ്കർ, ഇഷാൻദേവ്, നിത്യ മാമൻ, വൃന്ദ മേനോൻ, ദിവ്യഎസ്. മേനോൻ, അൽക്ക അസ്കർ, വിജേഷ് ഗോപാൽ, മിഥുൻ ജയരാജ്,
ഫർഹാൻ നവാസ്, ആൻ ബെൻസൺ, അജയ് ഗോപാൽ എന്നിവർ
സംഗീതവിരുന്നിന്റെ ഭാ​ഗമാകുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത് പ്രോ​ഗ്രാം ഡയറക്ടർ വരുൺ ചന്ദ്രൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : 9895643301.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video