lk-special

വിനീത് ശ്രീനിവാസനൊപ്പം അരങ്ങ് തകർത്ത് പാടി ​യുവ​ഗായകൻ മാധവ് വി നായർ; കോഴിക്കോട് ലുലുമാളിനെ ഇളക്കി മറിച്ച സം​ഗീത വിരുന്ന്

ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനൊപ്പം അരങ്ങ് തകർത്ത് പാടി ​യുവ​ഗായകൻ മാധവ് വി നായർ. കോഴിക്കോട് ലുലുമാളിൽ കഴിഞ്ഞ ദിവസം നടന്ന സം​ഗീത പരിപാടിയിലാണ് താരങ്ങൾ സം​ഗീത നിശയാൽ മാറ്റുരച്ചത്. മുൻപ് മമ്മൂട്ടിക്കൊപ്പം രൗദ്രം എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ മകനായി അരങ്ങേറ്റം കുറിച്ചിട്ടുള്ള മാധവ് വി നായർ സം​ഗീത ലോകത്തും തന്റെ ചുവടുറപ്പിക്കുകയാണ്.

യേശുദാസിനൊപ്പം ദേവദൂതൻ സിനിമയിലെ ഹിറ്റ് ​ഗാനമായ കരളേ നിൻ കൈ പിടിച്ചാൽ എന്ന ​ഗാനം ആലപിച്ച ​ഗായിക പി.വി പ്രിതയുടേയും തിരുവനന്തപുരം സ്വദേശിയും സംരംഭകനുമായ കണ്ണൻ നായരുടേയും മകനാണ് മാധവ്.

കേരളത്തിൽ മുൻകാലങ്ങളിൽ സൂപ്പർസ്റ്റാറുകളേയും സെലിബ്രേറ്റികളേയും ​ഗൾഫ് നാടുകളിലേക്കും അമേരിക്ക, യു.കെ നാടുകളിലേക്കും എത്തിച്ച് സ്റ്റേജ് പരിപാടി നടത്തിയാണ് മലയാളികൾക്ക് മാധവ് നായരുടെ അച്ഛൻ കണ്ണൻ നായരെ പരിചയം. 2008ലാണ് മാധവ് മമ്മൂട്ടിക്കൊപ്പം രൗദ്രത്തിൽ അഭിനയിക്കുന്നത്. ഇതിനകം മാധവ് നിരവധി സം​ഗീത വേദികൾ കീഴടക്കി കഴിഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video