loginkerala breaking-news ഏ​റ്റു​മാ​നൂ​രി​ൽ മ​ക്ക​ളോ​ടൊപ്പം ആ​ത്മ​ഹ​ത്യ ചെ​യ്ത ഷൈ​നി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കാണാനില്ല; അന്വേഷണവുമായി പൊലീസ്
breaking-news

ഏ​റ്റു​മാ​നൂ​രി​ൽ മ​ക്ക​ളോ​ടൊപ്പം ആ​ത്മ​ഹ​ത്യ ചെ​യ്ത ഷൈ​നി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കാണാനില്ല; അന്വേഷണവുമായി പൊലീസ്

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ മ​ക്ക​ളോ​ടൊ​പ്പം ആ​ത്മ​ഹ​ത്യ ചെ​യ്ത ഷൈ​നി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ്. റെ​യി​ൽ​വേ ട്രാ​ക്കി​ലും വീ​ട്ടി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഫോ​ൺ ക​ണ്ടെ​ത്താ​നാ​യി​ല്ല.

മ​രി​ക്കു​ന്ന​തി​ന് ത​ലേ ദി​വ​സം ഭ​ർ​ത്താ​വ് നോ​ബി​യു​മാ​യി ഷൈ​നി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യാ​ണ് നോ​ബി സം​സാ​രി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.ഷൈ​നി സ്വ​ന്തം വീ​ട്ടി​ൽ മാ​ന​സി​ക സ​മ്മ​ർ​ദം നേ​രി​ട്ടോ​യെ​ന്നും പോ​ലീ​സ് പറയുന്നു.

Exit mobile version