breaking-news Kerala

മത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്നി​ട്ടും നി​ര്‍​ബ​ന്ധി​ച്ച് മ​ത്സ​രി​പ്പി​ച്ചു; അതൃപ്തിയറിച്ച് കെ കെ ഷൈലജ

തി​രു​വ​ന​ന്ത​പു​രം: പേ​രാ​വൂ​രി​ല്‍ മ​ത്സ​രി​പ്പി​ച്ച​തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് കെ.​കെ.​ഷൈ​ല​ജ. മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്നി​ട്ടും നി​ര്‍​ബ​ന്ധി​ച്ച് മ​ത്സ​രി​പ്പി​ച്ചു. തോ​ല്‍​ക്കു​മെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മാ​യി​രു​ന്നെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ ഷൈ​ല​ജ അ​റി​യി​ച്ചു.

പേ​രാ​വൂ​രി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നെ​തി​രെ​യാ​ണ് ഇ​ത്ത​വ​ണ കെ.​കെ.​ഷൈ​ല​ജ മ​ത്സ​രി​ച്ച​ത്. 14453 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ണ്ണി ജോ​സ​ഫ് വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ മ​ട്ട​ന്നൂ​രി​ല്‍ നി​ന്ന് റിക്കാർഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഷൈ​ല​ജ വി​ജ​യി​ച്ച​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ഷൈ​ല​ജ ത​ന്നെ ഇ​വി​ടെ മ​ത്സ​രി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ണ്ഡ​ലം മാ​റി മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video