തിരുവനന്തപുരം: പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ.കെ.ഷൈലജ. മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു. തോല്‍ക്കുമെന്ന് എല്ലാവര്ക്കും അറിയാമായിരുന്നെന്നും കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഷൈലജ അറിയിച്ചു.
പേരാവൂരില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയാണ് ഇത്തവണ കെ.കെ.ഷൈലജ മത്സരിച്ചത്. 14453 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് വിജയിച്ചത്.
കഴിഞ്ഞ തവണ മട്ടന്നൂരില്‍ നിന്ന് റിക്കാർഡ് ഭൂരിപക്ഷത്തിനാണ് ഷൈലജ വിജയിച്ചത്. കെപിസിസി പ്രസിഡന്റിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ ഷൈലജ തന്നെ ഇവിടെ മത്സരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മണ്ഡലം മാറി മത്സരിക്കാനെത്തിയത്.
