കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും ലൈംഗികപീഡനവും നടത്തിയെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഞ്ചുവർഷം മുമ്പാണ് ദുബായ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവർത്തനം തുടങ്ങിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബിലാൽ എന്നറിയപ്പെടുന്ന ശ്രീകുമാറിന്റെ ഫോണിൽനിന്ന് ഒട്ടേറെ പെൺകുട്ടികളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ അറസ്റ്റിലേക്ക് കടക്കുന്നതിനൊപ്പം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തുകയും യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുകയും ചെയ്ത കേസിൽ നിർണായക കണ്ടെത്തലുകളാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
അഞ്ചുവർഷം മുമ്പ്, കോവിഡിന് ശേഷമാണ് തങ്ങൾ യുവതികളെ വിദേശത്തേക്ക് കടത്തുകയും ദുബായ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റിന് നേതൃത്വം നൽകിത്തുടങ്ങിയതും എന്നാണ് പ്രതികളുടെ മൊഴി. സിന്ധുവിന്റെയും ബിലാലിന്റെയും മൊഴികളാണ് ഇതിൽ പ്രധാനം. ഇവരുടെ പ്രവർത്തനം സംബന്ധിച്ചും പോലീസിന് വ്യക്തത കൈവന്നിട്ടുണ്ട്.
