loginkerala breaking-news പുലിപ്പല്ല് കേസിൽ വേടന് തിരിച്ചടി; അത് ഒർജിനൽ പുലിപ്പല്ല് തന്നെ; കുറ്റപത്രം സമർപ്പിക്കും
breaking-news Kerala

പുലിപ്പല്ല് കേസിൽ വേടന് തിരിച്ചടി; അത് ഒർജിനൽ പുലിപ്പല്ല് തന്നെ; കുറ്റപത്രം സമർപ്പിക്കും

കൊച്ചി: പുലിപ്പല്ല് കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് (ഹിരൺദാസ് മുരളി) തിരിച്ചടി. വേടന്‍റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കോൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക.

വേടന്‍റെ മാലയിലെ ലോക്കറ്റിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിന്‍റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്.

Exit mobile version