തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാനറുകള്‍ ഉയര്‍ത്തിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാതെ പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ തന്നെ ശബരിമല വിഷയം ഉന്നയിക്കുകയായിരുന്നു.
”അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍” എന്ന ബാനര്‍ ഉയര്‍ത്തി നടുത്തളത്തില്‍ എത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ശബരിമലയിലെ കിലോ കണക്കിന് സ്വര്‍ണമാണ് കവര്‍ന്നെടുത്തെന്നും ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.
Leave feedback about this