breaking-news Business

ആഗോള ഊർജ്ജ പ്രതിസന്ധി; ഇന്ത്യയിൽ ഉത്പ്പാദനം ഇരട്ടിയാക്കി റിലയൻസ്

ന്യുഡൽഹി: ആഗോള ഊർജ്ജ വിപണിയിലെ പ്രതിസന്ധിയിൽ തദ്ദേശിയ പ്രതിസന്ധി ഒഴിവാക്കാൻ മികവുറ്റ പദ്ധതികൾ ആവിശ്കരിച്ച് റിലയൻസ് ഇൻസ്ട്രീസ് ലിമിറ്റഡ്യ
ഇന്ത്യൻ കുടുംബങ്ങൾക്ക് അവശ്യ ഇന്ധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി നടപടി ക്രമങ്ങൾ റിലയൻസ് തുടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ സംയോജിത ശുദ്ധീകരണ കേന്ദ്രമായ ജാംനഗറിലെ റിലയൻസിന്റെ ശുദ്ധീകരണ, പെട്രോകെമിക്കൽ സമുച്ചയങ്ങളിൽ നിന്ന് എൽപിജി ഉത്പാദനം പരമാവധിയാക്കുന്ന നടപടി ക്രമങ്ങൾ തുടങ്ങിയതായി റിലയൻസ് പത്രപ്രസ്താവനയിലൂടെ അറിയിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ് ഭാരത സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മുൻകൈയെടുക്കുന്ന നടപടികൾ ഇതിനായി സ്വീകരിച്ച് തുടങ്ങി. റിഫൈനറി പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും എൽപിജി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്നു., അങ്ങനെ ആഭ്യന്തര വിപണിയിലേക്കുള്ള വിതരണം സ്ഥിരമാക്കുമെന്നും റിലയൻസ് വ്യക്തമാക്കുന്നു.
കെജി-ഡി6 ബേസിനിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം ദേശീയ ഊർജ്ജ മുൻഗണനകൾക്കും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി മുൻഗണനാ മേഖലകളിലേക്കുള്ള വിതരണത്തിന് തയ്യാറെടുപ്പിക്കും. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളുടെ ക്ഷേമവും എല്ലായ്പ്പോഴും പ്രഥമ പരിഗണനയാണ്. ഞങ്ങൾ ഇന്ത്യാ ഗവൺമെന്റുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video