Business

ജിയോഎയർഫൈബർ, ജിയോഫൈബർ ഉപയോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം സൗജന്യമായി ആസ്വദിക്കാം

മുംബൈ: ജിയോഎയർഫൈബർ, ജിയോഫൈബർ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് പുതിയ ആനൂകല്യങ്ങൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. അർഹരായ ഉപയോക്താക്കൾക്ക് രണ്ട് വർഷത്തേക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. ജിയോഎയർഫൈബർ, ജിയോഫൈബർ ഉപയോക്താക്കൾക്ക് നൽകുന്ന അധിക ആനുകൂല്യങ്ങളുടെ ഭാഗമായാണിത്.

ജിയോയും യൂട്യൂബുമായുള്ള പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യമൊട്ടുക്കുമുള്ള ജിയോഎയർഫൈബർ, ജിയോഫൈബർ ഉപയോക്താക്കളുടെ ഡിജിറ്റൽ എക്‌സ്പീരിയൻസ് പുതിയ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണമെന്ന് കമ്പനി പുറത്തിറക്കിയ പത്രിക്കുറിപ്പിൽ പറയുന്നു.

യൂട്യൂബ് പ്രീമിയം സേവനങ്ങൾ

യൂട്യൂബ് സേവനങ്ങൾ പുതിയ തലത്തിലേക്കുയർത്തുന്ന എക്‌സ്‌ക്ലൂസിവ് ഫീച്ചറുകളാണ് യൂട്യൂബ് പ്രീമിയത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ലഭിക്കുക.

പ്രധാന ആകർഷണങ്ങൾ

ആഡ് ഫ്രീ വിഡിയോകൾ: പരസ്യങ്ങളുടെ തടസങ്ങളില്ലാതെ വിഡിയോകൾ ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

ഓഫ്‌ലൈൻ വിഡിയോകൾ: ഏത് സമയത്തും ഓഫ്‌ലൈനായി വിഡിയോകൾ ആസ്വദിക്കാം. ഡൗൺലോഡ് ചെയ്ത് വെച്ചാൽ മാത്രം മതി. അതായത് ഇന്റർനെറ്റ് കണക്ഷനില്ലാതെയും വിഡിയോ കാണാം.

ബാക്ഗ്രൗണ്ട് പ്ലേ: യൂട്യൂബ് വിഡിയോകളോ മ്യൂസിക്കോ പ്ലേ ചെയ്തുകൊണ്ടുതന്നെ മറ്റ് ആപ്പുകൾ ഉപയോഗിക്കാം. സ്‌ക്രീൻ ഓഫ് ചെയ്തും പാട്ടുകൾ ആസ്വദിക്കാം. സാധാരണ യൂട്യൂബിൽ ഈ സംവിധാനമില്ല.

യൂട്യൂബ് മ്യൂസിക് പ്രീമിയം: പരസ്യങ്ങളില്ലാതെ 100 മില്യൺ പാട്ടുകൾ ഇതിലൂടെ ലഭ്യമാകും. പെഴ്‌സണലൈസ്ഡ് പ്ലേ ലിസ്റ്റുകളും ഗ്ലോബൽ ചാർട്ട് ടോപ്പേഴ്‌സുമെല്ലാം ലഭിക്കും.

ഏത് പ്ലാനിൽ ലഭ്യമാകും

888 രൂപ, 1199 രൂപ, 1499 രൂപ, 2499 രൂപ, 3499 രൂപ എന്നിങ്ങനെയുള്ള ജിയോഎയർഫൈബർ, ജിയോഫൈബർ പ്ലാനുകളിൽ യൂട്യൂബ് പ്രീമിയം ആനുകൂല്യങ്ങൾ ലഭ്യമാകും.

യൂട്യൂബ് പ്രീമിയം സേവനം എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം

  1. മുകളിൽ പറഞ്ഞ പ്ലാനുകളിൽ ഏതെങ്കിലും തെരഞ്ഞെടുക്കുക
  2. മൈജിയോ അക്കൗണ്ടിൽ ലോഗ്ഇൻ ചെയ്യുക
  3. പേജിൽ ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന യൂട്യൂബ് പ്രീമിയം ബാനറിൽ ക്ലിക്ക് ചെയ്യുക
  4. യൂട്യൂബ് അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക
  5. ഇതേ ക്രഡൻഷ്യലുകൾ ഉപയോഗിച്ച് ജിയോഫൈബർ, ജിയോഎയർഫൈബർ സെറ്റ് ടോപ് ബോക്‌സ് അക്കൗണ്ടുകളിൽ ലോഗ് ഇൻ ചെയ്യുക.

തടസമില്ലാതെ, പ്രീമിയം ഡിജിറ്റൽ സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ജിയോയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സഹകരണമെന്ന് കമ്പനി വ്യക്തമാക്കി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video