കൊച്ചി: തനിക്കെതിരായ പീഡനക്കേസ് ആസൂത്രിത നീക്കത്തിൻറെ ഭാഗമാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് റാപ്പർ വേടൻ. മീ ടു ആരോപണം ഉയർന്നതിനു പിന്നാലെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും വേടന് പ്രതികരിച്ചു. . കേസുമായി ബന്ധപ്പെട്ട സൂചന നേരത്തെ ലഭിച്ചിരുന്നു. ആസൂത്രിത നീക്കത്തിന് ഓഡിയോ ക്ലിപ് ഉൾപ്പെടെയുള്ള തെളിവ് കൈവശമുണ്ട്. ഇന്നുതന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും വേടൻ പറഞ്ഞു.അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽവച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി.
ഐ.പി.സി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്. വിവാഹ വാഗ്ദാനം നൽകിയാണ് പീഡനമെന്ന് പരാതിയിൽ പറയുന്നു. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽനിന്ന് വേടൻ പിന്മാറി. വേടന്റെ പിന്മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പരാതിയിൽ വ്യക്തമാക്കി.
യുവ ഡോക്ടറുടെ പരാതിയിൽ വേടനെതിരേ ബുധനാഴ്ച രാത്രിയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി തന്നെ പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തിൽ നിന്നു വേടൻ പിന്മാറിയെന്നുമാണ് യുവഡോക്ടർ മൊഴി നല്കിയത്അഞ്ചു തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്.വേടൻറെ പിന്മാറ്റം തന്നെ മാനസികമായി തകർത്തു. ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.
Leave feedback about this