loginkerala breaking-news സണ്ണി ഒഴിയുന്നതിന് മുൻപ് ജാതി കാർഡും പിടിച്ച് ആ സ്ഥാനത്തിന് വേണ്ടി ചിലർ ദില്ലിക്ക് പോയേക്കുന്നു; ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സ് കീറിയതിനെ പിന്തുണയ്ക്കില്ല; രാജ് മോഹൻ ഉണ്ണിത്താൻ
breaking-news Kerala

സണ്ണി ഒഴിയുന്നതിന് മുൻപ് ജാതി കാർഡും പിടിച്ച് ആ സ്ഥാനത്തിന് വേണ്ടി ചിലർ ദില്ലിക്ക് പോയേക്കുന്നു; ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സ് കീറിയതിനെ പിന്തുണയ്ക്കില്ല; രാജ് മോഹൻ ഉണ്ണിത്താൻ

കാസർകോട്: മുഖ്യമന്ത്രി സ്ഥാനത്തിനെ ചൊല്ലി കോൺഗ്രസിൽ നടക്കുന്നത് വിഭാഗിയ പ്രവർത്തനമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. നേതാക്കൾ തെരുവ് യുദ്ധം നടത്തരുത്. സംഘടന ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റുമെന്നും ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ്കീറിയവർ കോൺഗ്രസുകാരല്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ.

മുസ്‍ലീം ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധ രാത്രിയും കുട പിടിക്കും. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പടെ എല്ലാവർക്കും അവകാശം ഉണ്ട്‌. അവകാശമില്ല എന്ന് ഒരു നേതാവിനും പറയാനാവില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Exit mobile version