loginkerala breaking-news കൊല്ലപ്പെട്ട കൃപേഷിനും ശരത് ലാലിനും അമ്മയുണ്ടായിരുന്നു; കുഞ്ഞാരാമന് അമ്മയുള്ളത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ? പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
breaking-news Politics

കൊല്ലപ്പെട്ട കൃപേഷിനും ശരത് ലാലിനും അമ്മയുണ്ടായിരുന്നു; കുഞ്ഞാരാമന് അമ്മയുള്ളത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ? പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കുഞ്ഞിരാമന്റെ ഹർജിയിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. വീട്ടിൽ പ്രായമായ അമ്മയുള്ളത് കൊണ്ട് പരമാവധി ശിക്ഷ കുറയ്ക്കണമെന്ന് കുഞ്ഞിരാമന്റെ ഹർജിയെ പരിഹസിച്ചാണ് രാജ് മോഹൻ ഉണ്ണിത്താൻ രം​ഗത്തെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട കൃപേഷിനും ശരത് ലാലിനും അമ്മയുണ്ടായിരുന്നു. കുഞ്ഞാരാമന് അമ്മയുള്ളത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ എന്നും രാജ്മോ​ഹൻ ഉണ്ണിത്താൻ ചോ​ദിച്ചു.

‘ലോകത്ത് ബാക്കിയെല്ലാവരും അമ്മയില്ലാതെയാണോ ജനിച്ചത്? ഇവർ കൊലപ്പെടുത്തിയ കൃപേഷിനും ശരത് ലാലിനും അമ്മയില്ലേ? കെ.വി. കുഞ്ഞിരാമന് മാത്രമേ അമ്മയുള്ളൂ? കോൺഗ്രസിൽനിന്ന് കാലുമാറി കൊലക്കേസ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഡ്വ. സി.കെ. ശ്രീധരന്റെ ആവനാഴിയിലെ അവസാനത്തെ അടവും തീർന്നതിനാൽ 19ാമത്തെ അടവായാണ് കുഞ്ഞിരാമന്റെ അമ്മയെ പറയുന്നത്. ലോകത്തെല്ലാവർക്കും അമ്മയുണ്ട്. ഇനി ഒരമ്മയ്ക്കും ഈ അവസ്ഥ വരരുത്’ -ഉണ്ണിത്താൻ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version