loginkerala breaking-news രാ​ഹു​ലി​ന് വീ​ണ്ടും ആ​ശ്വാ​സം; അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് നീ​ട്ടി ഹൈ​ക്കോ​ട​തി
breaking-news Kerala

രാ​ഹു​ലി​ന് വീ​ണ്ടും ആ​ശ്വാ​സം; അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് നീ​ട്ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ആ​ശ്വാ​സം. അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി​യി​രി​ക്കു​ക​യാ​ണ് കോ​ട​തി. ഈ ​മാ​സം 21 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​രാ​തി​ക്കാ​രി​യെ ക​ക്ഷി ചേ​ർ​ത്തു. മ​റു​പ​ടി സ​ത്യ​വാം​ഗ്‌​മൂ​ലം ന​ല്‍​കാ​ൻ പ​രാ​തി​ക്കാ​രി​യ്ക്ക് ര​ണ്ടാ​ഴ്ച​ത്തെ സാ​വ​കാ​ശം ഹൈ​ക്കോ​ട​തി ന​ൽ​കി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ കേ​സി​ലാ​ണ് ത​ന്നെ​യും ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 21 ന് ​വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. അ​തി​ന് ശേ​ഷ​മാ​യി​രി​ക്കും രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ക.

Exit mobile version